കാത്തിരിപ്പിന് വിരാമമാകുന്നു; “ഭീഷ്മൻ” ഫെബ്രുവരിയിൽ എത്തും

ഇനി ഭീഷ്മൻറെ വരവിനായുള്ള കാത്തിരിപ്പാണ്. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് അമൽ നീരദും മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്ന ‘ഭീഷ്മപർവ്വം തിരശീലയിൽ തിളങ്ങാൻ ഇനി ഒരു മാസം കൂടി. ബിഗ് ബി’ പുറത്തിറങ്ങി 14 വര്‍ഷത്തിനുശേഷം എത്തുന്ന അമല്‍ നീരദ്-മമ്മൂട്ടി ചിത്രം കൂടിയാണിത്.

ചിത്രത്തിന്റെ റിലീസ് തീയതി ഇതാ ചിത്രത്തിന്റെ സംവിധായകൻ കൂടിയായ അമൽനീരദ്‌ തന്നെ ഇപ്പോൾ തന്റെ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്.

“വെള്ളിത്തിരയിലേക്കുള്ള എന്റെ വരവിനെ അടയാളപ്പെടുത്തിയ ചിത്രമാണ് 2019 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ കുമ്പളങ്ങി നെറ്റ്‌സ്. ഇപ്പോഴിതാ 3 വർഷത്തിന് ശേഷം, 2022 ഫെബ്രുവരിയിൽ ‘ഭീഷ്മ പർവ്വം’ റിലീസ് ചെയ്യുന്നു. എന്റെ മൂന്ന് വർഷത്തെ പഠനങ്ങളുടെയും അനുഭവങ്ങളുടെയും മാറ്റങ്ങളുടെയും പരിസമാപ്തിയായിരിക്കുകയാണ്” എന്ന അടികുറിപ്പോടെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്ന ദേവദത്ത് ഷാജി റിലീസ് തീയതി തന്റെ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

മമ്മൂട്ടി ചിത്രത്തിന് വേണ്ടി കഥയെഴുതാനായത് തന്റെ ഭാഗ്യമാണെന്ന് തിരക്കഥാകൃത്ത് നേരത്തെ തന്നെ അറിയിച്ചിരുന്നു. കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിന് ശേഷമുള്ള ദേവദത്തിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.

എൺപതുകളിൽ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിക്ക് പുറമെ ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ചിത്രത്തിന്റെ കാരക്ടർ പോസ്റ്ററുകൾ ഇതിനോടകം തന്നെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അന്തരിച്ച പ്രശസ്ത നടൻ നെടുമുടി വേണുവിന്റെ അവസാന ചിത്രം കൂടിയാണിത്. ഇരവിപ്പിള്ള എന്ന കഥാപാത്രത്തെയാണ് നെടുമുടിവേണു ഈ ചിത്രത്തിൽ അവതരിപ്പിക്കുക.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News