
ബ്രിട്ടന് പിറകേ മോൽനുപിറാവിർ കൊവിഡ് ഗുളികയ്ക്ക് യുഎസ് അംഗീകാരം. ഗുരുതര അവസ്ഥയിലുള്ള കൊവിഡ് രോഗികൾക്ക് ഉപയോഗിക്കാവുന്ന മെർക്ക് കമ്പനിയുടെ ഗുളികയ്ക്കാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകിയത്.
കഴിഞ്ഞ ദിവസം ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്ന ഫൈസർ കമ്പനിയുടെ ഗുളികയ്ക്ക് അംഗീകാരം നൽകിയിരുന്നു. ഗുളിക കണ്ടെത്തിയതോടെ കൊവിഡ് ചികിത്സയിൽ മറ്റൊരു വഴി കൂടി തെളിഞ്ഞിരിക്കുകയാണെന്ന് എഫ്ഡിഎ ശാസ്ത്രജ്ഞ ഡോ. പട്രീസിയ കാവാസോനി പറഞ്ഞു.
കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ഗുളികയ്ക്ക് നവംബർ നാലിന് ബ്രിട്ടൻ ആദ്യമായി അംഗീകാരം നൽകിയിരുന്നു. ‘മോൽനുപിറാവിർ’ എന്ന ആൻഡി വൈറൽ ഗുളികയ്ക്കാണ് ദി മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റഗുലേറ്ററി അതോറിറ്റി (എം.എച്ച്.ആർ.എ) അംഗീകാരം നൽകിയിരുന്നത്.
ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്കും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന മരണസാധ്യതയുള്ളവർക്കും മെർക്ക് ആൻഡ് റിഡ്ജേബാക്ക് ബയോ തെറാപ്യൂട്ടിക്സ് വികസിപ്പിച്ച ഗുളിക ഫലപ്രദമാണെന്ന് നീണ്ട ക്ലിനിക്കൽ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. അത്തരം സാധ്യതകളെ ഗുളിക പകുതിയായി കുറയ്ക്കുമെന്നും കണ്ടെത്തിയിരിക്കുകയാണ്. അതുകൊണ്ട് കൊവിഡ് ചികിത്സയിൽ വലിയ മുന്നേറ്റമായി മാറാൻ സാധ്യതയുള്ള കണ്ടെത്തലാണിത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here