ലുധിയാന കോടതിയിലെ സ്‌ഫോടനം; അന്വേഷണം ഊർജിതമാക്കി; നിരോധനാജ്ഞ തുടരും

പഞ്ചാബിലെ ലുധിയാന കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി കേന്ദ്ര സർക്കാരും പഞ്ചാബ് സംസ്ഥാന സർക്കാരും. ചാവേർ ആക്രമണ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. സ്ഫോടനത്തെ തുടർന്ന് ലുധിയാന നഗരത്തില്‍ ഏർപ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്.

ലുധിയാന കോടതിയിൽ നടന്ന സ്ഫോടനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചാവേർ ആക്രമണ സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. എന്‍ ഐ എ, ഫോറന്‍സിക് സംഘങ്ങളും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ഫോടനം നടന്ന ശുചിമുറി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാർ ഉന്നതതല യോഗം വിളിച്ചിരുന്നു.മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നിയും ഉപ മുഖ്യമന്ത്രി എസ് എസ് രണ്‍ധാവായും സംഭവസ്ഥലം സന്ദര്‍ശിച്ചു.

സ്ഫോടനം നടന്ന ലുധിയാന നഗരത്തിൽ ജനുവരി 13 വരെ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News