ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; ഒരാൾ കൂടി പൊലീസ് പിടിയിൽ

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ, ഒരാൾ കൂടി പൊലീസ് പിടിയിൽ. എസ്ഡിപിഐ മുതലമട പഞ്ചായത്ത് സെക്രട്ടറിയായ നസീർ പുളിയൻതെടിയാണ് അറസ്റ്റിലായത്. കൊലപാതകികൾക്ക് കൃത്യം നടത്താൻ വാഹനവും, ആയുധങ്ങൾ എത്തിച്ച് നല്കിയതും നസീറാണ്.

കൊലപാതകികൾ സഞ്ചരിച്ച കാറിൽ വ്യാജനമ്പർ പതിച്ചതും കൊലപാതകത്തിനു ശേഷം വാഹനം പൊള്ളാച്ചിയിൽ എത്തിച്ച് പൊളിക്കാൻ കൊടുത്തതും ഇയാളാണ്. ഗൂഢാലോചനയിലും നസീറിന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കേസിൽ മറ്റ് പ്രതികൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ആയുധങ്ങൾ നൽകിയ വ്യക്തിയെ ഉൾപ്പെടെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പറഞ്ഞു. അറസ്റ്റിലാവാനുള്ള പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉടൻ പുറത്തിറക്കും. കേസിൽ ഇതുവരെ നാല് പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News