തിരുവനന്തപുരത്ത് അഞ്ചംഗ ഗുണ്ടാസംഘം പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് അഞ്ചംഗ ഗുണ്ടാസംഘം കസ്റ്റഡിയില്‍. തിരുവനന്തപുരം പിഎം.ജി ജംഗ്ഷനില്‍ നിന്നാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് ഓടിക്കൂടിയ ആളുകളുമായി പ്രതികള്‍ വാക്കേറ്റമായി. പിന്നീട് മ്യൂസിയം പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റ്ഡിയില്‍ എടുത്തു.നിരവധി കേസുകളിലെ പ്രതികളായ കണ്ണപ്പന്‍ രതീഷ്, ഫാന്റ്ം പൈലി എന്നുവിളിക്കുന്ന രാജേഷും അടക്കമുള്ളവരാണ് പൊലീസ് പിടിയിലായത്. കണ്ണപ്പന്‍ രതീഷ് കൊലപാതക കേസിലും രാജേഷ് നിരവധി മോഷണ കേസിലും പ്രതിയാണ്.

പ്രതികള്‍ കഞ്ചാവ് ലഹരിയില്‍ ആയിരുന്നുവെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. ഇവരുടെ വാഹനത്തില്‍ നിന്നും ലഹരി വസ്തുക്കളും മദ്യവും പൊലീസ് കണ്ടെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News