‘കാമ്പുള്ള കഥകൾ പറഞ്ഞ സിനിമകൾ’ കെ.എസ്.സേതുമാധവന് അനുശോചനവുമായി മന്ത്രി സജി ചെറിയാൻ

പ്രശസ്ത സംവിധായകൻ കെ.എസ്.സേതുമാധവന്റെ നിര്യാണത്തിൽ അനുശോചനവുമായി മന്ത്രി സജി ചെറിയാൻ. കാമ്പുള്ള കഥകൾ പറഞ്ഞ സിനിമകളാണ് സേതുമാധവന്റേതെന്ന് മന്ത്രി പറഞ്ഞു.

ചെന്നൈയിലെ ഡയറക്ടേർസ് കോളനിയിലെ വീട്ടിലായിരുന്നു കെ.എസ്.സേതുമാധവന്റെ അന്ത്യം. ജെസി ഡാനിയേൽ പുരസ്കാരം അടക്കം നേടിയ പ്രതിഭയെയാണ് മലയാളത്തിനും സിനിമാ മേഖലയ്ക്കും നഷ്ടമായത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം സിനിമകൾ ഒരുക്കിയിരുന്നു. രാത്രി ഉറക്കത്തിൽ ഹൃദയസ്തംഭനം മൂലം മരണം സംഭവിച്ചുവെന്നാണ് കരുതുന്നത്.

മന്ത്രി സജി ചെറിയാന്റെ കുറിപ്പ്

പ്രശസ്ത ചലച്ചിത്ര സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ കെ.എസ് സേതുമാധവൻ സാറിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.

മലയാള സിനിമാ ചരിത്രത്തിൽ അവിസ്മരണീയമായ ഒട്ടനവധി ചിത്രങ്ങളുടെ സംവിധായകൻ ആയിരുന്നു അദ്ദേഹം. കാമ്പുള്ള കഥകൾ പറഞ്ഞ സിനിമകളാണ് സേതുമാധവൻ സാറിന്റേത്.

മമ്മൂട്ടിയുടേയും സുരേഷ്ഗോപിയുടെയും സിനിമാ ജീവിതത്തിന്റെ ആരംഭം അദ്ദേഹത്തിന്റെ സിനിമകളിലൂടെയായിരുന്നു. തിരക്കഥയ്ക്ക് ദേശീയ അവാർഡും സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേൽ അവാർഡും അദ്ദേഹത്തെ തേടിയെത്തി.

മലയാള സിനിമാലോകത്തെ തലമുതിർന്ന കാരണവരിൽ ഒരാളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. അദ്ദേഹത്തിന്റെ ബന്ധുമിത്രാദികളുടെയും സിനിമാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News