ജാതി അധിക്ഷേപം; എൻ ഡി അപ്പച്ചനെതിരെ നടപടിയെടുക്കാതെ കോൺഗ്രസ്; പരസ്യ പ്രതികരണവുമായി ആദിവാസി യുവതി

വയനാട്‌ ഡി സി സി പ്രസിഡന്റ്‌ ജാതി അധിക്ഷേപം നടത്തിയതായി ആദിവാസി യുവതി. കോൺഗ്രസ്‌ വനിതാ നേതാവ്‌ നേതൃത്വത്തിനയച്ച പരാതി സ്ഥിരീകരിച്ചാണ്‌ ‌ വെളിപ്പെടുത്തൽ. ത്രിതല പഞ്ചായത്ത്‌ തെരെഞ്ഞെടുപ്പിൽ സംവരണ സീറ്റിൽ തോറ്റതിനെ പരാമർശിച്ചാണ്‌ ഡി സി സി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ ശാരീരിക അധിക്ഷേപവും ജാതി അധിക്ഷേപവും നടത്തിയതായി പരാതി.

യൂത്ത്‌ കോൺഗ്രസ്‌ മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറികൂടിയായ താൻ നേരിട്ട അധിക്ഷേപത്തിൽ ‌ നേതൃത്വം നടപടിയെടുക്കാത്തതിലാണ്‌ പരസ്യ പ്രതികരണവുമായി വനിതാ നേതാവ്‌ വിജിത രംഗത്തുവന്നത്‌.രാഹുൽ ഗാന്ധിക്കുൾപ്പെടെ നൽകിയ പരാതി അവഗണിച്ചു.അതിനാൽ നിയമനടപടികളിലേക്ക്‌ കടക്കുകയാണെന്ന് അവർ പറഞ്ഞു.

പട്ടികവർഗ്ഗ കമ്മീഷനും വനിതാ കമ്മീഷനും പരാതി നൽകും.പരാതി നൽകി ഒരു മാസമായെങ്കിലും വിശദീകരണം ചോദിക്കാൻ പോലും നേതാക്കൾ തയ്യാറായില്ല.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സംവരണ സീറ്റിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ടതുമായി ബന്ധപ്പെട്ടാണ് യുവതിക്കെതിരെ ഡി.സി.സി അധ്യക്ഷൻ അപകീർത്തികരമായ പരാമർശം നടത്തിയതായി പരാതിയിലുള്ളത്‌. ആദിവാസി സമൂഹത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയിലാണ്‌ ജില്ലാ അധ്യക്ഷൻ പ്രസംഗിച്ചത്‌.

എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കേരളത്തിന്റെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ,കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ എന്നിവർക്ക്‌ നിരവധി പരാതികൾ നൽകിയെങ്കിലും അവഗണിക്കുകയായിരുന്നു.തെളിവുകൾ സഹിതം പോലീസിലും പരാതിനൽകാനൊരുങ്ങുകയാണ്‌ യുവതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News