ഏകീകൃത കുര്‍ബാന നടപ്പാക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് എറണാകുളം അങ്കമാലി അതിരൂപത. ജനാഭിമുഖ കുര്‍ബാന തുടരുന്നതാണ് ഉചിതമെന്ന് മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയില്‍ പറഞ്ഞു. അതിരൂപതയില്‍ ഏകീകൃത കുര്‍ബാനയ്ക്ക് സൗകര്യങ്ങള്‍ ക്രമീകരിക്കണമെന്ന് നിര്‍ദേശിച്ചുള്ള കര്‍ദിനാള്‍ ആലഞ്ചേരിയുടെ കത്തിനാണ് ബിഷപ്പ് ആന്റണി കരിയിലിന്റെ മറുപടി
ഏകീകൃത കുര്‍ബാന നടപ്പാക്കിയാല്‍ പള്ളികളില്‍ ക്രമസമാധാന പ്രശ്‌നുണ്ടാകുമെന്ന് ആന്റണി കരിയില്‍ പറഞ്ഞു. അള്‍ത്താര അഭിമുഖ കുര്‍ബാനയ്ക്ക് നിര്‍ദേശം നല്‍കുന്നത് വിവേകപരമല്ല. പുതിയ കുര്‍ബാന സമ്പ്രദായം അടിച്ചേല്‍പ്പിച്ചാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. കനോന്‍ നിയമപ്രകാരമുള്ള ഇളവ് നിലനില്‍ക്കുന്നതിനാല്‍ പഴയ രീതി തുടരും.
ക്രിസ്മസ് കുര്‍ബാനകള്‍ പുതിയ രീതിയില്‍ നടപ്പാക്കണമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിരദ്ദേശമാണ് സഭാദ്ധ്യക്ഷന്‍ മാര്‍ ആലഞ്ചേരി സര്‍ക്കുലറിക്കിയത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാര്‍ക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി കരിയിലിന് നിര്‍ദ്ദേശവും നല്‍കി. അടുത്ത ഈസ്റ്ററിന് മുമ്പ് സഭയിലൊട്ടാകെ ഏകീകൃതകുര്‍ബാന നടപ്പാക്കുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.