സിവിൽ സർവീസ് ജനകീയമാക്കണമെന്ന് മുഖ്യമന്ത്രി

സിവിൽ സർവീസ് ജനകീയമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സർവീസിന്റെ പ്രാധാന്യം വളരെ വലുതാണ്.സർക്കാർ നയങ്ങൾ നടപ്പിലാക്കാൻ ഇത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എ എസിന്റെ ഔപചാരിക ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സിവിൽ സർവീസ് എന്നത് ഒന്നാം ഭരണ പരിഷ്കാര കമ്മീഷന്റെ ശുപാർശ ആയിരുന്നു.ഒരുപാട് എതിർപ്പുകൾ KAS നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ ഉയർന്ന് വന്നിരുന്നു.അത് തെറ്റിധാരണയിൽ നിന്നായിരുന്നു.എന്ത് പുതിയ തീരുമാനം വന്നാലും എതിർക്കുക എന്നതാണ് ചിലരുടെ നിലപാട്. എന്നാൽ എതിർപ്പിൽ കാര്യമില്ല എന്നത് അവരെ തന്നെ ബോധ്യപ്പെടുത്തി.ഇത്തരം പദ്ധതികളുടെ ഗുണഫലം അനുകൂലിക്കുന്നവർക്ക് മാത്രമല്ല എതിർക്കുന്നവർക്കും ലഭിക്കും.

വികസനത്തിന്റെ കാര്യത്തിൽ ഇവിടെ ഒന്നും നടക്കില്ല എന്നതായിരുന്നു ആദ്യം ഉണ്ടായിരുന്നത്. അത് ഇപ്പോൾ മാറി.ആദ്യം നിരാശയായിരുന്നു ഇപ്പോൾ പ്രത്യാശയായി മാറി.നാടിന്റെ വികസനം നടപ്പിലാക്കാൻ ഉദ്യോഗസ്ഥർ നല്ല സമീപനം സ്വീകരിക്കാൻ തയ്യാറാകണം.ജനങ്ങളെ സേവിക്കാൻ വേണ്ടിയാണ് സർക്കാർ എല്ലാ സൗകര്യവും ഒരുക്കുന്നത് എന്ന കൃത്യമായ ബോധ്യം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിവിൽ സർവീസിനെ തകർക്കാനും ദുർബലപ്പെടുത്താനും രാജ്യത്ത് പല നീക്കങ്ങൾ നടക്കുന്നു.എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ സാഹചര്യം.കരുത്തുറ്റ സിവിൽ സർവീസ് ആവശ്യമാണ്. ഇതിലൂടെ ജനങ്ങളെ സേവിക്കാൻ സാധിക്കു.ഇതിനായി തസ്തിക വെട്ടിക്കുറക്കുക അല്ല കൂട്ടുക ആണ് ചെയ്തത്. ഭരണ ഭാഷ മലയാളമാക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ച് വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റ് ഭാഷകളോട് വിയോജിപ്പില്ല.സങ്കീർണ അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണിലൂടെ വേണം പ്രശ്നങ്ങളെ കാണാൻ ഇതിന് നിയമവും ചട്ടവും പ്രതിസന്ധിയാണെങ്കിൽ അത് സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണം.അവ മാറ്റാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News