ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം; പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. യഥാര്‍ത്ഥ പ്രതികളെ തിരിച്ചറിഞ്ഞവെന്നും കൃത്യമായി അന്വേഷണം നടക്കുകയാണെന്നും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാന്‍ 2 സംഘടനകളും ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ലോകത്ത് എവിടെ പോയാലും പ്രതികളെ പിടികൂടുമെന്നും പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയില്‍ കൊല്ലപ്പെട്ട ബിജെപി നേതാവ് രണ്‍ജീതിന്റെ വീട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്‍.

രണ്‍ജീത് വധക്കേസില്‍ പ്രതികളെ തിരഞ്ഞ് അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് പോവുകയാണ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here