തൃശൂർ തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട്

തുമ്പൂർ സർവീസ് സഹകരണ ബാങ്കിൽ വൻ ക്രമക്കേട് . ഒരു കോടി തൊണ്ണൂറു ലക്ഷം രൂപയുടെ വായ്പാ തിരുമറി ബാങ്കിൽ കണ്ടെത്തി. ബാങ്കിലെ കോൺഗ്രസ് ഭരണസമിതിക്കെതിരെ ആളൂർ പോലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു. എഫ്.ഐ.ആറിൻ്റെ പകർപ്പ് കൈരളി ന്യൂസിന്.

2015-17 കാലയളവിലാണ് കോൺഗ്രസ് ഭരിച്ചിരുന്ന തുമ്പുർ സർവീസ് സഹകരണ ബാങ്കിൽ വായ് ക്രമക്കേട് നടന്നത്. ഏകദേശം ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ നഷ്ടം വായ്പകൾ മൂലം ബാങ്കിന് സംഭവിച്ചു. നാല് വായ്പകളിലാണ് പ്രധാനമായും ക്രമക്കേട് നടന്നത്.

ഈ വായ്പകളെല്ലാം കോൺഗ്രസ് ഭരണസമിൽ അനുവതിച്ചത് മതിയായ രേഖകളില്ലാതെയാണ്. ഇതിനിടയിൽ ഈട് നൽകിയ ചില ഭൂമികൾ കൈമാറ്റം ചെയ്യപ്പെട്ടു.

അന്നത്തെ ബാങ്ക് പ്രസിഡൻ്റായ ജോണി കാച്ചപ്പിള്ളിയുടെ അറിവോടെയാണ് വായ്പകളിൽ തിരിമറി നടന്നതെന്നാണ് ആളൂർ പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്.

 ബാങ്കിലെ വായ്പാ ക്രമക്കേട് ശ്രദ്ധയിൽ പെട്ടതോടെ ഭരണസമിതി പിരിച്ച് വിട്ട് രജിസ്ട്രാർ ഭരണം ഏർപ്പെടുത്തിയിരുന്നു. തുമ്പൂർ സർവീസ് സഹകരണ ബാങ്കിലെ എക്സിക്യൂട്ടീവ് സെക്രട്ടറി മനോജ് കെ.എസ് നൽകിയ പരാതിയാൻ ആളൂർ പോലീസ് എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here