സഖാവ് യുകെ കുഞ്ഞിരാമൻ രക്തസാക്ഷിയായതിലെ ‘തെളിവുകളും കണ്ടുപിടുത്തങ്ങളും’ ; സത്യാവസ്ഥ വെളിപ്പെടുത്തി ഉല്ലേഖ് എന്‍ പി

ക‍ഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ പി ടി തോമസ് നിയമസഭയില്‍ മുന്പ് സഖാവ് യു.കെ കുഞ്ഞിരാമനെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ കുത്തിപ്പൊക്കി രാഷ്ട്രീയം കലര്‍ത്തുകയാണ് ചില കോണ്‍ഗ്രസുകാര്‍. കള്ളുഷാപ്പിലുണ്ടായ അടിപിടിക്കിടെ മരിച്ച യു.കെ കുഞ്ഞിരാമന്‍ എങ്ങനെ രക്തസാക്ഷിയായെന്നായിരുന്നു പി.ടി തോമസിന്‍റെ ചോദ്യം. പള്ളി പൊളിക്കാനെത്തിയവരെ തടഞ്ഞ് രക്തസാക്ഷിത്വം വരിച്ചുവെന്നത് കള്ളക്കഥയാണെന്നും പി.ടി അന്ന് സഭയില്‍ പറഞ്ഞു.

എന്നാല്‍ അവസരം മുതലെടുക്കുക എന്നത് തന്നെയാണ് ഈ കള്ളക്കഥ മെനയുന്നവര്‍ ചെയ്യുന്നതെന്ന് പാട്യം ഗോപാലന്‍റെ മകനും എ‍ഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കണ്ണൂര്‍ രാഷ്ട്രീയത്തെക്കുറിച്ച് പുസ്തകം കൂടി എ‍ഴുതിയിട്ടുമുള്ള ഉല്ലേഖ് എന്‍ പി പറയുന്നു. തെളിവുകള്‍ സഹിതമാണ് ഉല്ലേഖ് എന്‍ പി തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നത് .

ഉല്ലേഖ് എന്‍ പിയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം;

ഒരു രക്തസാക്ഷിയെ കള്ള്ഷാപ്പ് വീരനാക്കിയ കഥ

ചർച്ചയ്ക്കും ആരോപണങ്ങൾക്കും ഒരവസാനം വേണമല്ലോ. നീട്ടിക്കൊണ്ടുപോവാൻ വയ്യ വേറെ പലതും ചെയ്യാനുണ്ട്. അതുകൊണ്ട് തന്നെ ഇത് ഈ വിഷയത്തെ പറ്റിയുള്ള അവസാനത്തെ പോസ്റ്റ്‌ ആണ്.
ഈയിടെ അന്തരിച്ച സമുന്നതനായ കോൺഗ്രസ്സ് നേതാവ്‌ PT തോമസ് സഖാവ് യുകെ കുഞ്ഞിരാമൻ 1972 ജനുവരി മൂന്നിന് ‘ചത്തത്’ കള്ള് ഷാപ്പിലെ അടിയിലാണ് എന്നും അല്ലാതെ പള്ളി സംരക്ഷണം നടത്തിയിട്ടല്ലെന്നും ആരോപിച്ചിരുന്നു.

ചില രാഷ്ട്രീയ ഹയാനകൾ അത് വലിയൊരു കണ്ടുപിടുത്തമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവസരം മുതലെടുക്കുക എന്നത് തന്നെയാണ് അവർ ചെയ്യുന്നത്. അന്തരിച്ച പ്രമുഖന്റെ ‘തെളിവുകൾ’ രണ്ടായിരുന്നു.

ഒന്ന്.

യുകെ കൊല്ലപ്പെട്ട കാലഘട്ടത്തിൽ സിപിഎം ഒരിക്കൽ പോലും അദ്ദേഹത്തെ പറ്റി പറഞ്ഞില്ലത്രേ. (അത് പച്ചക്കള്ളമാണ് എന്ന്‌ തൊട്ടടുത്ത ദിവസം 1972 ജനുവരി നാലിന്റെ ദേശാഭിമാനി ഒന്നാം പേജ് നോക്കിയാൽ അറിയാം. Attached below).

രണ്ട്.

അന്നുള്ള ഒരു മാർക്സിസ്റ്റ്‌ നേതാവും ഒരിക്കലും തലശ്ശേരി ലഹളയുമായി ബന്ധപ്പെട്ടു അസ്സംബ്ലിക്കകത്തോ പുറത്തോ യുകെ യുടെ പേര് ഒരു തവണ പോലും ഉച്ചരിച്ചില്ലത്രേ (താഴെ കൊടുക്കുന്നു ചില images. സഖാക്കൾ എംവി രാഘവൻ, പിണറായി വിജയൻ എന്നിവർ ഈ പ്രശ്നം പലയിടങ്ങളിലായി പരാമർശിച്ചതിന്റെ തെളിവുകളാണ്. അപ്പോൾ ചാരമാവുകയാണ് രണ്ടാമത്തെ വാദം.)

3. തലശ്ശേരി കലാപം നടന്നത് സിപിഎം ശക്തികേന്ദ്രങ്ങളിലാണ് എന്ന വാദത്തിനെതിരെ അന്നത്തെ പ്രമുഖ നേതാവായിരുന്ന പാട്യം ഗോപാലൻ ദേശാഭിമാനിയിൽ 1972ഇൽ ജനുവരി മാസത്തിൽ എഴുതിയതിന്റെ പുനഃപ്രസിദ്ധീകരണം താഴെ കാണാം.

അതിലും യുകെ യെ പറ്റി പലതവണ പറയുന്നുണ്ട് (കടപ്പാട്: ഡോക്ടർ ഏ വത്സലൻ, മുൻ വകുപ്പ് മേധാവി, ഹിസ്റ്ററി ഡിപ്പാർട്മെന്റ്, തലശ്ശേരി ബ്രെണ്ണൻ കോളേജ്)

4. എം വി രാഘവന്റെ ‘ഒരു ജന്മം’ എന്ന പുസ്തകത്തിൽ 167, 168 പേജുകളിൽ കോൺഗ്രസ്സ്-സംഘി ബന്ധവത്തെപറ്റി പറയുന്നുണ്ട്. ചന്ദ്രൻ എന്ന മുസ്ലീം കടകൾ കൊള്ളയടിച്ചു നിൽക്കുന്ന കോൺഗ്രസ് മുനിസിപ്പൽ കൗൺസിലറെ പറ്റിയും അദ്ദേഹം എഴുതിയിട്ടുണ്ട്. എരഞ്ഞോളിയിലെ കോൺഗ്രെസ്സുകാരനായ രാജൻ എന്ന വ്യക്തി പരസ്യമായി പള്ളി കത്തിക്കുന്നതിനെപ്പറ്റി പറഞ്ഞെന്നും അദ്ദേഹം ആരോപിക്കുന്നു ഈ ആത്മകഥയിൽ.

കോൺഗ്രസ്സ് നേതാവിന്റെ ‘തെളിവുകളും കണ്ടുപിടുത്തങ്ങളും’ ഏവർക്കും വിലയിരുത്താം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News