പെര്‍ഫ്യൂം വ്യാപാരിയുടെ വീട്ടിലെ റെയ്ഡില്‍ 150 കോടി രൂപയിലേറെ കണ്ടെടുത്തു

സമാജ്വാദി പാര്‍ട്ടിയുടെ പേരില്‍ ‘സമാജ്വാദി അത്തര്‍’ പുറത്തിറക്കിയ പെര്‍ഫ്യൂം വ്യാപാരി പീയുഷ് ജെയിന്റെ സ്ഥാപനങ്ങളിലും വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന. പെര്‍ഫ്യൂം വ്യാപാരിയായ പീയുഷ് ജെയിന്റെ ഗുജറാത്തിലേയും മുംബൈയിലേയും ഉത്തര്‍പ്രദേശിലേയും വീട്ടിലും ഓഫീസിലും പെട്രോള്‍ പമ്പ്, കോള്‍ഡ് സ്റ്റോറേജ് അടക്കമുള്ള സ്ഥാപനങ്ങളിലും വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്.

ഉത്തര്‍പ്രദേശിലെ വീട്ടിലും ഗുജറാത്തിലേയും മുംബൈയിലേയും സ്ഥാപനങ്ങളിലും പരിശോധന തുടരുകയാണ്. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗമാണ് പരിശോധന ആരംഭിച്ചത്.

മൂന്ന് സംസ്ഥാനങ്ങളിലെ ജെയിന്റെ സ്ഥാപനങ്ങളിലും വീട്ടിലും ഒരേ സമയം നടത്തിയ പരിശോധനയില്‍ 150 കോടിയിലധികം രൂപ കണ്ടെടുത്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്ടില്‍ അലമാരയില്‍ പ്ലാസ്റ്റിക് കവറില്‍ പെതിഞ്ഞ നിലയിലായിരുന്നു പണം.

90 കോടിയോളം രൂപ വീട്ടില്‍ നിന്നാണ് കണ്ടെടുത്തതെന്നാണ് സൂചന. പിടിച്ചെടുത്ത പണം ഇതുവരെ എണ്ണിത്തീര്‍ക്കാനായിട്ടില്ല. പണം കണ്ടെടുത്തതോടെ ആദായ നികുതി വകുപ്പും പരിശോധനയില്‍ പങ്കാളികളാകുകയായിരുന്നു. ഉദ്യോഗസ്ഥര്‍ നോട്ടുകള്‍ എണ്ണുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News