ബം​ഗ്ലാ​ദേ​ശി​ൽ ക​പ്പ​ലി​ന് തീ​പി​ടി​ച്ച് 37 മ​ര​ണം

ബം​ഗ്ലാ​ദേ​ശി​ല്‍ ക​പ്പ​ലി​ന് തീ​പി​ടി​ച്ച് 37 പേ​ര്‍ ​മ​രി​ച്ചു. നിരവധി പേർക്ക് പൊള്ളലേറ്റു. ധാ​ക്ക​യി​ൽ നി​ന്ന് 250 കി​ലോ​മീ​റ്റ​ർ തെ​ക്ക് ജാ​ല​ക​ത്തി​ക്ക് സ​മീ​പ​മാ​ണ് ദു​ര​ന്തം ന​ട​ന്ന​ത്.

ഇ​തു​വ​രെ 37 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്നേ​ക്കാം. തീ​പി​ടു​ത്ത​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെടാ​ൻ ക​ട​ലി​ലേ​ക്ക് ചാ​ടി​യ​വ​രും മു​ങ്ങി​മ​രി​ച്ചു​വെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

എ​ഞ്ചി​ൻ റൂ​മി​ൽ നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​ത്. 310 പേ​രെ വ​ഹി​ക്കാ​ൻ ക​ഴി​യു​ന്ന ക​പ്പ​ലി​ൽ 500 പേ​രോ​ളം ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ പ​ല​രും വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​വ​രാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പൊ​ള്ള​ലേ​റ്റ 100 പേ​രെ ബാ​രി​സ​ലി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് അ​യ​ച്ചു​വെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News