മുട്ട് വേദനയാണോ….ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

മുട്ട് വേദനയെ നിസാരമായി കാണരുത്. മുട്ട് മടക്കാനും നിവര്‍ത്താനുമുള്ളതാണ്. ശരീരത്തിന്റെ ഭാരം താങ്ങാനുള്ളതാണ്. ഈ കാര്യങ്ങളില്‍ ചെറിയൊരു പ്രയാസം നേരിട്ടാല്‍ തന്നെ ജീവിതം ബുദ്ധിമുട്ടിലാകും.

കാല്‍മുട്ടിലെ തകരാറുകള്‍ കാരണം പ്രയാസമനുഭവിക്കുന്ന ധാരാളം പേര്‍ ചുറ്റുമുണ്ട്. കാല്‍മുട്ടിലെ നീരും വേദനയുമെല്ലാം പ്രശ്‌നങ്ങളുടെ സൂചനയാണ്. അതിനെ അവഗണിച്ച് ‘ നേരിയ വേദനയല്ലേ, വേദന കൂടുകയാണെങ്കില്‍ ഡോക്ടറെ കാണാം’ എന്ന് കരുതി മുന്നോട്ട് പോകരുത്. അവഗണിച്ചാല്‍, മുട്ട് വേദന കൂടുതല്‍ ദുസ്സഹമാക്കി മാറ്റും.

വേദന ഒരു സൂചനയാണ് എന്നതുകൊണ്ടുതന്നെ അതിനുപിന്നില്‍ മറഞ്ഞിരിക്കുന്ന കാരണങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. അതിന് അനുസരിച്ചുള്ള ശരിയായ ചികിത്സ സ്വീകരിക്കുകയും വേണം.

പ്രായമേറിയവരുടെ ആരോഗ്യപ്രശ്‌നമായിരുന്നു പൊതുവേ മുട്ടുവേദന. പ്രായം കൂടുമ്പോള്‍ മുട്ട് സന്ധിയിലുണ്ടാകുന്ന തേയ്മാനമായിരുന്നു ഇതിന് പിന്നിലെ പ്രധാന കാരണം. പക്ഷേ ഇപ്പോള്‍ മധ്യവയസ്സുള്ളവരിലും ചെറുപ്പക്കാരിലുമെല്ലാം മുട്ടുവേദനയും അനുബന്ധ പ്രശ്‌നങ്ങളും കാണുന്നുണ്ട്.

ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അമിത ശരീരഭാരം കാരണം കുട്ടികളിലും ഇപ്പോള്‍ മുട്ടുവേദന കാണുന്നുണ്ട്.

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ മുട്ടുവേദന നേരത്തെ എത്താന്‍ കാരണമാകുന്നുണ്ട്. പോഷകങ്ങള്‍ കുറഞ്ഞ ഭക്ഷണരീതിയും വ്യായാമക്കുറവും കാരണം തരുണാസ്ഥിയ്ക്കും എല്ലുകള്‍ക്കും ബലക്കുറവ് വരുന്നവരുടെ എണ്ണം പുതിയ തലമുറയില്‍ കൂടിയിട്ടുണ്ട്.

മുട്ട് വേദന കാരണം ചലനം വേണ്ടത്ര സാധ്യമാകാതെ വരുമ്പോള്‍ മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളും ചുറ്റുംകൂടും. വ്യായാമം കുറയുന്നതോടെ പ്രമേഹം, അമിത ബി.പി., കൊളസ്‌ട്രോള്‍ തുടങ്ങി ജീവിതശൈലീ രോഗങ്ങളുടെ കൂട്ടുകെട്ടും വന്നുചേരാം. കരുതിയിരുന്നില്ലെങ്കില്‍ മുട്ടുവേദന എന്നത് മുട്ടിന്റെ മാത്രം പ്രശ്‌നമായി ഒതുങ്ങി നില്‍ക്കണമെന്നില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News