കെഎഫ്സി ഹോട്ട് വിങ്സ് മീല്‍ ഓര്‍ഡര്‍ ചെയ്തു;കിട്ടിയത് ‘പൊരിച്ച കോഴിത്തല’; ആരോപണവുമായി യുവതി രംഗത്ത്

കെഎഫ്സി ഔട്ട്ലെറ്റില്‍ നിന്ന് ഫ്രൈഡ് ചിക്കന്‍ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയത് കോഴിയുടെ പൊരിച്ച തല. യുകെയിലെ ഒരു വനിതക്കാണ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഇത്തരത്തില്‍ കോഴിത്തല കിട്ടിയത്. ഗബ്രിയേല്‍ എന്ന വനിതക്കാണ് ഈ അനുഭവം ഉണ്ടായത്.

ഹോട്ട് വിങ്സ് മീല്‍ ആണ് ഇവര്‍ ഓര്‍ഡര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇതിന് പകരം ഇവര്‍ക്ക് ലഭിച്ചത് കോഴിയുടെ തലയായിരുന്നവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, തനിക്ക് ലഭിച്ച കോഴിത്തലയുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ബാക്കിയുള്ള ചിക്കന്‍ പീസുകളും അവര്‍ കളഞ്ഞതായി കുറിപ്പില്‍ പറയുന്നു. നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News