ദോശ മാവ് ബാക്കി വന്നോ…? ഉണ്ടാക്കാം കിടിലന്‍ നാലുമണി പലഹാരം

ദോശ മാവ് മിച്ചമുണ്ടോ..ബാക്കി വന്ന ദോശ മാവ് കൊണ്ട് നല്ലൊരു സ്നാക്ക്സ് തയ്യാറാക്കിയാലോ? ദോശ മാവ്, ജീരകം എന്നിവ ചേർത്ത് വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു പലഹാരമാണിത്.

ഇനി എങ്ങനെയാണ് ഈ സ്നാക്ക്സ് തയ്യാറാക്കുന്നതെന്ന് നോക്കാം…

ആവശ്യമായ ചേരുവകൾ…

ദോശ മാവ് രണ്ട് ദോശയ്ക്ക്
എണ്ണ വറുക്കാൻ ആവശ്യത്തിന്
ജീരകം ഒരു സ്പൂൺ
ചമ്മന്തി, സാമ്പാർ ഡിപ്പ് ചെയ്യാൻ

തയ്യാറാക്കുന്ന വിധം…

ദോശ കല്ല് ചൂടാകുമ്പോൾ അതിലേക്ക്‌ മാവിൽ ജീരകവും ചേർത്ത് കുഴച്ചു കല്ലിൽ ഒഴിച്ച് രണ്ട് ദോശ തയ്യാറാക്കി എടുക്കുക. ദോശ ഒന്ന് തണുത്തു കഴിയുമ്പോൾ ഒരു കത്തികൊണ്ട് നീളത്തിൽ മുറിച്ചു എടുക്കുക.

മുറിച്ച ദോശ ഒരു ചീന ചട്ടി വച്ചു ചൂടാകുമ്പോൾ അതിലേക്കു ഇട്ടു വറുത്തു എടുക്കുക. നല്ല മുറുക്ക് പോലെ മൊരു മൊരാ കഴിക്കാൻ ആകുന്ന ദോശ സ്ട്രിപ്സ്, ഹണി ചില്ലി സോസ് അല്ലെങ്കിൽ സാധാരണ ചട്ട്ണി സാമ്പാർ ഡിപ്പ് ചെയ്തും കഴിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel