ഒത്തൊരുമയോടെ ക്രിസ്തുമസ് ആഘോഷിക്കാം; ആശംസകളുമായി മുഖ്യമന്ത്രി

ക്രിസ്തുമസ് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്‌മസ് ആഘോഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസ്. ഏവരേയും തുല്യരായി കാണാനും അപരൻ്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിൻ്റെ അന്ത:സത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേസമയം, കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്‌മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു. 

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News