ഓപ്പറേഷന്‍ ട്രോജന്‍; തലസ്ഥാനത്ത് കൂടുതല്‍ ക്രിമിനലുകള്‍ പിടിയില്‍

തലസ്ഥാനത്ത് കൂടുതല്‍ ക്രിമിനലുകള്‍ പിടിയില്‍. ഓപ്പറേഷന്‍ ട്രോജനിലൂടെ 237 പിടികിട്ടാ പുള്ളികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാറന്റുള്ള 434 പേരെയും അറസ്റ്റ് ചെയ്തു. 1343 റെയ്ഡുകളാണ് പൊലീസ് നടത്തിയത്. ഈ മാസം 14 മുതല്‍ ഇന്ന് വരെ നടത്തിയ പരിശോധനയുടെ കണക്ക്.

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം വർദ്ധിച്ച സാഹചര്യത്തിൽ ഓപ്പറേഷൻ ട്രോജൻ എന്ന പേരിലാണ് പോലീസ് സംസ്ഥാന വ്യാപക പരിശോധന നടത്തിയത്.  വരും ദിവസങ്ങളിലും ഓപ്പറേഷൻ ട്രോജൻ മുന്നോട്ട് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

ഓപ്പറേഷൻ ട്രോജന്റെ ഭാഗമായി തിരുവനന്തപുരം റെയ്ഞ്ചിൽ ഈ മാസം 14 മുതൽ ഇന്ന് വരെ നടത്തിയ പരിശോധനയുടെ കണക്കാണ് പൊലീസ് പുറത്ത് വിട്ടത്.

പിടികിട്ടാപ്പുള്ളികളായ 237 പേരെ അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 434 പേരെയും പൊലീസ് പിടികൂടി. 1368 പേർക്കെതിരെ കരുതൽ നടപടി സ്വീകരിച്ചു. ഇതിനായി 1343 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്.

സാമൂഹ്യ വിരുദ്ധരെന്ന് സംശയിക്കുന്ന 3083 പേരെയും പരിശോധിച്ചു. 72 ലഹരി മരുന്ന് കേസും രജിസ്റ്റർ ചെയ്തു. 446 ഇടങ്ങളിൽ റെയ്ഡ് നടത്തുകയും 687 പേരെ പരിശോധിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ തലസ്ഥാനത്ത് ഉണ്ടായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് വ്യാപക പരിശോധന ശക്തിപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News