3 വര്‍ഷങ്ങള്‍ നീണ്ട ചിത്രീകരണം; മിന്നല്‍ മുരളി ഓര്‍മ്മകളില്‍ അണിയറ പ്രവര്‍ത്തകര്‍

2019 ഡിസംബര്‍ 23ന് ചിത്രീകരണം തുടങ്ങിയ മിന്നല്‍ മുരളി 3 വര്‍ഷങ്ങളെടുത്തു ചിത്രീകരണം പൂര്‍ത്തിയാക്കാന്‍. 112 ദിവസങ്ങള്‍ നീണ്ട ചിത്രീകരണ ഓര്‍മ്മകളിലാണ് അണിയറപ്രവര്‍ത്തകര്‍.

‘മിന്നല്‍ മുരളി 2019 ഡിസംബര്‍ 23ന് കര്‍ണാടക കേരള ബോര്‍ഡര്‍ ഭൈരകൂപ്പയില്‍ ആണ് ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നീട് വയനാട്, ഷെട്ടിഹല്ലി,പൊള്ളാച്ചി,വാഗമണ്,കൂത്താട്ടുകുളം, മുവാറ്റുപുഴ തുടങ്ങിയ ലൊക്കേഷനില്‍ 2019,2020,2021 വര്‍ഷങ്ങളിലായി 112 ദിവസങ്ങള്‍.

ഒരുപാട് സന്തോഷം നല്‍കുന്ന കുറെ നല്ല ഓര്‍മകള്‍, അനുഭവങ്ങള്‍,നിമിഷങ്ങള്‍…കുറെ കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു.. എല്ലാത്തിനും നന്ദി’ ഷഫീഖ് വി.ബി എന്ന അണിയറ പ്രവര്‍ത്തകന്‍ കുറിച്ചു. മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിംഗ് തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here