‘കരാർ കൃത്യമായി പൂർത്തിയാക്കി തരുന്നവർക്ക് ഇൻസെൻറ്റീവ് നൽകും’; മന്ത്രി മുഹമ്മദ് റിയാസ്

കടലേറ്റത്തില്‍ തകര്‍ന്ന ശംഖുമുഖം എയർപോർട്ട് റോഡിലെ പ്രവർത്തന പുരോഗതി നേരിട്ടെത്തി വിലയിരുത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും.

നിർമാണപ്രവർത്തനങ്ങൾ വളരെ വേഗത്തിലാണ് നടക്കുന്നതെന്നും ഫെബ്രുവരി അവസാനത്തോടെ ഡയഫ്രം വാളിന്റെയും മാർച്ചോടെ റോഡിൻറെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം,മുമ്പ് പല ജോലികളും സമയത്തിന് ചെയ്ത് തീര്‍ത്ത ചരിത്രമുള്ളതാണ് ശംഖുമുഖം റോഡിന്റെ കരാറുകാരെന്നും എന്നാല്‍ മുന്‍കാല പ്രവൃത്തിയുടെ പേരില്‍ ആര്‍ക്കും പ്രത്യേക പട്ടം ചാര്‍ത്തി കൊടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ കരാറുകാരെയും ഒരേപോലെയാണ് വകുപ്പ് കാണുന്നത്. അങ്ങനെ ഒരിളവും ആര്‍ക്കും നല്‍കില്ല. പ്രവൃത്തി തടസമില്ലാതെ പോകണം. അതിനായി വകുപ്പിന്റെ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി മുതല്‍ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം സംവിധാനം നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമെ നിശ്ചിത സമയത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്ന കരാറുകാര്‍ക്ക് ഇന്‍സന്റീവ് നല്‍കുമെന്നും അതിനൊപ്പം വൈകിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News