ഒമൈക്രോൺ: രാത്രി കർഫ്യൂ അടക്കം മുംബൈയും കർശന നിയന്ത്രണങ്ങളിലേക്ക്

ഒമൈക്രോൺ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് മുംബൈയും. രാത്രി കർഫ്യൂ, വിവാഹാഘോഷങ്ങൾക്ക് നിയന്ത്രണം ഉൾപ്പെടെ നിയന്ത്രണങ്ങളാണ് മുംബൈയിൽ ഏർപ്പെടുത്താനൊരുങ്ങുന്നത്.

മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒമൈക്രോൺ കേസുകളിൽ 50 ശതമാനവും മുംബൈയിൽ നിന്നായതിന്‍റെ പശ്ചാത്തലത്തിൽ ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻറേതാണ് (ബി.എം.സി) തീരുമാനം. പുതിയ മാർഗ നിർദ്ദേശങ്ങൾ ഉടന്‍ പുറത്തിറങ്ങും. ഇതിൽ രാത്രി കർഫ്യൂ അടക്കം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ ഒഴിവാക്കുന്നതുൾപ്പെടെ വിഷയങ്ങളിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന കൊവിഡ് ടാസ്ക് ഫോഴ്സുമായി ചർച്ച നടത്തിയിട്ടുണ്ട്.

ഉത്തർ പ്രദേശിൽ നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിനുപിന്നാലെയാണ് ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ  മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here