
ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധത്തിൽ നേരിട്ട് പങ്കെടുത്തവരെല്ലാം കസ്റ്റഡിയിലായതായി സൂചന.
കൃത്യം നടത്തിയ അഞ്ചുപേരെയുമാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. മണ്ണഞ്ചേരി സ്വദേശി അതുൽ ആണ് കസ്റ്റഡിയിലുള്ളവരിൽ ഒരാൾ . ജിഷ്ണു, അഭിമന്യു, വിഷ്ണു, സാനന്ത് എന്നിവരാണ് മറ്റുള്ളവർ. മണ്ണഞ്ചേരി, കോമളപുരം , ഓമനപ്പുഴ പ്രദേശങ്ങളിലുള്ളവരാണിവർ .
അതേസമയം, കേരളത്തിന് പുറത്തു നിന്നാണിവരെ കസ്റ്റഡിയിലെടുത്തത്.
കൊല്ലാനായി കാറിൽ എത്തിയ നാലുപേരും ബൈക്കിൽ എത്തിയ ഒരാളുമാണ് കസ്റ്റഡിയിലായത്.
പ്രതികള്‍ക്ക് രക്ഷപെടാന്‍ സഹായം നല്‍കിയവരാണ് ഇന്ന് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. കഴിഞ്ഞ ദിവസം ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള രണ്ട് പേരെ ആലപ്പുഴയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കൂടുതല്‍ പേരുടെ അറസ്റ്റ്.
ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. യഥാര്‍ത്ഥ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായും പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here