പിടി തോമസിന്‍റെ വിലാപയാത്രക്ക് പിന്നാലെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ്

പിടി തോമസിന്‍റെ വിലാപയാത്രക്ക് പിന്നാലെ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍. മൂവാറ്റുപുഴ നഗരസഭയിലെ ചെയമാന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് ദുഖാചരണത്തിനിടയിലും ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. നഗരസഭയ്ക്കുള്ളില്‍ കൗണ്‍സിലര്‍മാരുടെ പാട്ടും ഡാന്‍സുമെല്ലാമായി വലിയ രീതിയിലായിരുന്നു ആഘോഷ പരിപാടി.

പിടി തോമസിന്‍റെ വിലാപയാത്ര കഴിഞ്ഞ് മടങ്ങിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ആഘോഷ പരിപാടിയാണിത്. യുഡിഎഫ് ഭരിക്കുന്ന മൂവാറ്റുപുഴ നഗരസഭ ചെയമാന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരാണ് പിടി തോമസിന്‍റെ ദുഖാചരണത്തിനിടയിലും പാട്ടും ഡാന്‍സുമെല്ലാമായി വലിയ രീതിയില്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചത്.

സംഭവത്തില്‍ നഗരസഭ ചെയമാന്‍ ഉള്‍പ്പടെയുള്ള കൗണ്‍സിലര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രമീള നേതൃത്വത്തിന് കത്തു നല്‍കിയിട്ടുണ്ട്.

വ്യാഴാഴ്ച്ച രാവിലെയാണ് പിടി തോമസിന്‍റെ മൃത്ദേഹം വഹിച്ചുള്ള വിലപയാത്ര മൂവാറ്റുപുഴയിലെത്തിയത്. തുടര്‍ന്ന് പൊതുദര്‍ശനത്തിനുന ശേഷം മൃത്ദേഹം എറണാകുളത്തേക്ക് കൊണ്ടുപോയി. ഇതിന് തൊട്ടു പിന്നാലെയാണ് ക്രിസ്തുമസ് ആഘോഷം എന്നേ പേരിൽ വലിയ പരിപാടികള്‍ നടന്നത്. മുതിര്‍ന്ന നേതാവിന്‍റെ വിയോഗത്തില്‍ ദുഖാചരണം നടത്തേണ്ട ആളുകള്‍ ആഘോഷ പരിപാടികള്‍ നടത്തിയത് പിടിയോടുള്ള അനാദരവാണെന്നാണ് വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News