സംസ്ഥാന വികസനത്തിന് അനിവാര്യമായ പദ്ധതിയാണ് കെ റെയിൽ; പിന്തുണച്ച് മാർത്തോമ സഭ

കെ റെയിലിനെ പിന്തുണച്ച് മാർത്തോമ സഭ. സംസ്ഥാന വികസനത്തിന് അനിവാര്യമായ പദ്ധതിയാണ് കെ റെയിൽ എന്ന് പരമാധ്യക്ഷൻ ഡോ തിയഡോഷ്യസ് മെത്രാപ്പൊലീത്ത പറഞ്ഞു.

തത്വത്തിൽ പദ്ധതിയെ ഏവരും അംഗീകരിക്കണമെന്നും തീരപ്രദേശങ്ങളെക്കൂടി പദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വികസന പദ്ധതി ആവാസ വ്യവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കരുതെന്നും കേരളത്തിലൂട നീളം റെയിൽ പാളങ്ങൾ നിലവിലുണ്ട് എന്നത് യാഥാർത്ഥ്യമാണ്, അതിനോടൊപ്പം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്ന പാതകൾ നിർമ്മിക്കുന്നത് ആശ്വാസ്യമാണ്. എന്നാൽ തീരദേശ മേഖലകളെ കൂടി പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തണമെന്നും ഡോ. തിയഡോഷ്യസ് മെത്രപ്പൊലീത്ത ആഗ്രഹം പ്രകടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here