ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമോതി ഇന്ന് ക്രിസ്മസ്

തിരുപ്പിറവിയുടെ സന്ദേശം പകർന്ന് ഇന്ന് ക്രിസ്മസ്. മഹാമാരിയുടെ നിഴലിലാണെങ്കിലും പുതിയ പ്രതീക്ഷകളോടെ വിശ്വാസികൾ തിരുപ്പിറവി ചടങ്ങുകൾ ആചരിക്കുകയാണ്.

വീടുകളും ആരാധനാലയങ്ങളും ആഘോഷങ്ങൾക്ക് ഒരുങ്ങിക്കഴിഞ്ഞു. പരസ്പരം ആശംസിച്ചും ഭക്ഷണം പങ്കുവെച്ചും തിരുപ്പിറവി നാൾ ആഘോഷിക്കുകയാണ് നഗരത്തിലെ വിശ്വാസികൾ.

ദേവാലയങ്ങളിൽ വെള്ളി അർധരാത്രി തിരുക്കർമങ്ങളും പാതിരാ കുർബാനയും നടന്നു. ചങ്ങനാശേരി മെത്രാപോലീത്തൻ പള്ളിയിൽ ആർച്ച്‌ ബിഷപ്പ്‌ മാർ ജോസഫ്‌ പെരുന്തോട്ടവും കോട്ടയം ക്രിസ്‌തുരാജാ കത്തീഡ്രലിൽ ആർച്ച്‌ ബിഷപ്പ്‌ മാർ മാത്യു മൂലക്കാട്ടും മുഖ്യകാർമികരായി. പാലാ സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ ബിഷപ്പ്‌ മാർ ജോസഫ്‌ കല്ലറങ്ങാട്ടും കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ്‌ കത്തീഡ്രലിൽ ബിഷപ്പ്‌ മാർ ജോസ്‌ പുളിക്കലും വിമലഗിരി കത്തീഡ്രലിൽ ബിഷപ്പ്‌ ഡോ. സെബാസ്‌റ്റ്യൻ തെക്കത്തേച്ചേരിലും തിരുക്കർമങ്ങൾക്ക്‌ നേതൃത്വംനൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News