ലക്ഷ്യം തെരഞ്ഞെടുപ്പ്, കോൺഗ്രസിനെ നയിക്കാൻ ഇനി ഹരീഷ് റാവത്ത്; തീരുമാനം ഹൈക്കമാന്റിന്റേത്

ഉത്തരാഖണ്ഡിൽ സംസ്ഥാന നേതൃത്വത്തിൻ്റെ ആവശ്യങ്ങൾക്ക് വഴങ്ങി കോൺഗ്രസ് ഹൈക്കമാൻ്റ്. വരാനിരിക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ ഹരീഷ് റാവത്തിനെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തി. ഇന്നലെ രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയ്ക്ക് പിന്നാലെ ആണ് ഹരീഷ് റാവത്തിനെ പിന്തുണച്ച് ഹൈക്കമാൻഡ് രംഗത്ത് എത്തിയത്.

പതിറ്റാണ്ടുകൾ രാജ്യം ഭരിച്ച പാർട്ടി ചരിത്രത്തിൽ തെളിവ് പോലും ഇല്ലാതെ നാമാവശേഷമാകും എന്ന മുന്നറിയിപ്പു കോൺഗ്രസ് നേതാവ് കൂടിയായ മനീഷ് തിവാരി നൽകിയതിന് പിന്നാലെ ആണ് നിലപാട് ഹൈക്കമാൻഡ് മയപ്പെടുതിയത്ത്. വരാനിരിക്കുന്ന സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ ഹരീഷ് റാവത്തിനെ ഹൈക്കമാൻഡ് ചുമതലപ്പെടുത്തി.

അതേസമയം, പാർട്ടിയെ ഹരീഷ് റാവത്ത് നയിക്കണം എന്നാണ് ഉത്തരാഖണ്ഡ് കോൺഗ്രസിൻ്റെ താൽപര്യം. എന്നാല് ഇത് മറികടന്ന് ദേവെന്ദർ യാദവ് തൻ്റെ നോമിനികളെ മൽസര രംഗത്ത് എത്തിക്കാൻ നടത്തുന്ന നീക്കങ്ങളെ ഹൈക്കമാൻഡ് തള്ളി. ഹൈക്കമാൻഡിൽ നിന്ന് സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്ന് ഉത്തരാഖണ്ഡ് പിസിസി അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ തുറന്നടിച്ചിരുന്നു.

ഉത്തരാഖണ്ഡിൽ നടക്കുന്ന തർക്കത്തെ തുടർന്നാണ് കോൺഗ്രസ് സംസ്ഥാന നേതാക്കളെ ഹൈക്കമാൻഡ് ദില്ലിയിലേക്ക് വിളിപ്പിച്ചത്. സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിൻറെ അടിവേര് ഇളക്കുന്നത് ആണ് സംഘടനാതലത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിൽ നേരിടുന്ന വെല്ലുവിളികൾ. നിലവിലെ സാഹചര്യത്തിൽ ഹൈക്കമാൻഡ് തീരുമാനം ഹരീഷ് റാവത്തിനും കൂട്ടർക്കും ആശ്വാസം നൽകും എങ്കിലും തെരഞ്ഞെടുപ്പിന് ഇനി രണ്ടു മാസം മാത്രമേ സമയം ബാക്കിയുള്ളൂ. ഉത്തരാഖണ്ഡ് കോൺഗ്രസിൽ തുടരുന്ന തർക്കം ഒരുപക്ഷേ കോൺഗ്രസിനെ തന്നെ ഭാവിയിൽ സംസ്ഥാനത്ത് ഇല്ലാതാക്കുന്നതിലേക്ക് എത്തിക്കും എന്ന ആശങ്കയാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിന് ഉള്ളത്. അങ്ങനെയെങ്കിൽ മനീഷ് തിവാരിയുടെ വാക്കുകൾ യാഥാർത്ഥ്യമാകുന്ന കാഴ്ചയ്ക്ക് ആകും രാജ്യം സാക്ഷ്യം വഹിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News