തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും; നിയന്ത്രണങ്ങൾ ശക്തം

മണ്ഡല പൂജയ്ക്ക് അയ്യപ്പന് ചാര്‍ത്തുവാനുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും. പമ്പക്കും ,നിലക്കലിനും ഇടയിൽ ഗതാഗതത്തിന് ഇന്ന് നിയന്ത്രണം ഉണ്ടാവും.

ബുധനാഴ്ച്ച രാവിലെ ആറൻമുള ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട തങ്ക അങ്കി ഇന്ന് വൈകിട്ട് 5 മണിയോടെയാണ് ശരംകുത്തിയില്‍ എത്തുന്നത്. ദേവസ്വം ബോർഡ് ഒരുക്കുന്ന ആചാരപ്രകാരമുള്ള സ്വീകരണത്തിന് ശേഷമാണ് സന്നിധാനത്തേക്ക് ആനയിക്കുക.

കൊടിമരത്തിനു മുന്നിലായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും ചേര്‍ന്ന് തങ്ക അങ്കിയെ സ്വീകരിക്കും. തങ്ക അങ്കി പേടകം തന്ത്രിയും മേല്‍ശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. നാളെ ഉച്ചക്ക് 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ.

അതേസമയം, മണ്ഡലപൂജക്കുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ശബരിമല ചീഫ് സ്പെഷ്യൽ ഓഫീസർ AGDP എസ്. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു

തങ്കയങ്കി നിലയ്ക്കലില്‍ നിന്ന് പുറപ്പെട്ട് പമ്പയിലെത്തുന്നതുവരെ ഈ റൂട്ടീൽ വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാവുമെന്ന് പമ്പ സ്പെഷ്യൽ ഓഫീസർ അജിത്ത് കുമാർ അറിയിച്ചു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here