ADVERTISEMENT
കേരളത്തിലെ സാമൂഹ്യ മുന്നേറ്റത്തിന് കരുത്ത് പകർന്ന പാറപ്രം സമ്മേളനത്തിന് ഇന്ന് 82 വയസ്സ്.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനത്തിന്റെ ഓർമ്മ പുതുക്കി ഇന്ന് പാറപ്രത്ത് നടക്കുന്ന വാർഷിക ദിനാചരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
കേരളത്തിൽ 1939 ഡിസംബർ മാസം അവസാനം പിണറായി പാറപ്രത്തെ വിവേകാനന്ദ വായനശാലയിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ നായകർ രഹസ്യമായി സമ്മേളിച്ചത്.ഇതിന് പിന്നാലെ വടക്കേ മലബാറിൽ സാമ്രാജ്യത്വ വിരുദ്ധ സമരങ്ങൾ ആളിപ്പടർന്നു.
പാറപ്രം സമ്മേളനത്തിൽ രൂപം കൊണ്ട ആശയങ്ങളാണ് പിന്നീട് കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തിന് ദിശാബോധം നൽകിയത്. സമ്മേളനത്തിന്റെ എൺപത്തി രണ്ടാം വാർഷിക പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.പിണറായി ആർ സി അമല സ്‌കൂൾ കേന്ദ്രീകരിച്ച് ബഹുജന പ്രകടനം നടക്കും.വാർഷികത്തിന്റെ ഭാഗമായി സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.