സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ല; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

തിരുപ്പിറവി ശുശ്രൂഷകളിൽ സീറോ മലബാർ സഭയിൽ ഭിന്നത. കർദ്ദിനാൾ പങ്കെടുത്ത കാക്കനാട് മൗണ്ട് സെന്റ് തോമസിൽ അൾത്താര അഭിമുഖമായി കുർബാന നടന്നു. എറണാകുളം ബസിലിക്കയിൽ ജനാഭിമുഖ കുർബാനയും നടന്നു. സമാധനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് കർദ്ദിനാൾ
ക്രിസ്തുമസ് സന്ദേശത്തിൽ വിമർശിച്ചു.

പാതിരാ കുർബാനയിലും സീറോ മലബാർ സഭയിലെ വ്യത്യസ്ത പള്ളികളിൽ അൾത്താര അഭിമുഖമായി ജനാഭിമുഖമായുമാണ് കുർബാന നടന്നത്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിച്ച് കാക്കനാട് മൗണ്ട് തോമസിൽ അൾത്താര അഭിമുഖമായായിരുന്നു കുർബാന.സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് ക്രിസ്തുമസ് സന്ദേശത്തിൽ ആലഞ്ചേരി വിമർശിച്ചു.

എന്നാൽ എറണാകുളം സെന്റ് മേരീസ് ബസിലിക്ക ഉൾപ്പെടെ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ജനാഭിമുഖമായും കുർബാന അർപ്പണം നടന്നു. ഇതോടെ കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട് സഭയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാവുകയാണ്. അതേസമയം സ്​നേഹത്തി​െൻറയും സന്തോഷത്തി​ൻറയും ​സമാധാനത്തി​െൻറയും സന്ദേശം പകർന്ന് കൊച്ചിയിലെ വിവിധ സ്ഥലങ്ങളിൽ ക്രിസ്തുമസ് ആഘോഷങ്ങൾ നടന്നു. നിയന്ത്രണങ്ങളോടെയാണ് ആഘോഷങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News