ഷാൻ വധക്കേസ്; 5 ആർ എസ് എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ ഷാൻ വധക്കേസിൽ 5 ആർ എസ് എസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എഡിജിപി വിജയ് സാഖറെ. അന്വേഷണ സംഘം പൂർണ ആത്മവിശ്വാസത്തിലാണ് .

രഞ്ജിത് വധക്കേസിൽ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിൻ്റെ കൈയ്യിലുണ്ട്. ഇരു കൊലപാതകങ്ങളിലും പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുക്കാനുള്ള പരിശോധന തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം ഏത് സംസ്ഥാനം കേന്ദ്രീകരിച്ചാണെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ കഴിയില്ല. ഷാൻ വധക്കേസിൽ 13 അറസ്റ്റ് രേഖപ്പെടുത്തിയതായും വിജയ് സാഖറെ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News