മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമയെന്ന് മന്ത്രി വി ശിവൻകുട്ടി; നന്ദി അറിയിച്ച് ടോവിനോ

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടോവിനോ നായകനായ ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയെപ്പറ്റി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമ എന്നാണ് മന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. നായകൻ ടോവിനോ തോമസ് അതിനു നന്ദി അറിയിച്ചുകൊണ്ട് കമന്റിട്ടതാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

”മലയാളത്തിലെ ലക്ഷണമൊത്ത സൂപ്പർ ഹീറോ സിനിമ.. മിന്നലായി ബേസിലും ടോവിനോയും.. അത്ഭുതമായി ഗുരു സോമസുന്ദരം.. മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം കുട്ടികൾക്ക് ആഘോഷിക്കാൻ ഒരു മലയാളി സൂപ്പർ ഹീറോ സിനിമ മിന്നൽ മുരളി ” എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. ‘സർ, ഒരുപാട് നന്ദി’, എന്ന് ടോവിനോയും കുറിച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് നെറ്റ്ഫ്ളിക്സില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്ത പിന്നാലെ എല്ലാ ഭാഗത്തുനിന്നും സിനിമയെപ്പറ്റി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News