ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ

ക്രിസ്തുമസ് ദിനത്തിൽ ഉപവാസ പ്രാർത്ഥനയുമായി എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ. ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് വൈദികർ ഉപവാസ പ്രാർത്ഥന നടത്തുന്നത്. അടിച്ചമർത്തലും അടിച്ചേൽപ്പിക്കലും അനുവദിക്കില്ലെന്നും വൈദികർ പ്രതികരിച്ചു.

കുർബാന ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിനെതിരെ ക്രിസ്തുമസ് ദിനത്തിലും പ്രതിഷേധം ശക്തമാക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികർ. ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് എറണാകുളം – അങ്കമാലി മേജർ ആർച്ച് ബിഷപ്പ് ഹൗസിൽ വൈദികർ ഉപവാസ പ്രാർഥന നടത്തി.

സമാധാന മില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്ന് കഴിഞ്ഞ ദിവസം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ അടിച്ചമർത്തലിലൂടെ സഭയിൽ സമാധാനമുണ്ടാവില്ലെന്നും പരസ്പരം ഭാഷണങ്ങളിലൂടെയെ സമാധാനം വരേണ്ടതെന്നും വൈദികർ പ്രതികരിച്ചു.

നിധിപോലെ കാത്തുസൂക്ഷിക്കുന്ന അനുഷ്ഠാനങ്ങൾ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് പുതിയ പരിഷ്കാരത്തിന് പിന്നിലെന്നും നിലവിലെ ജനാഭിമുഖ കുര്‍ബാന തുടരാൻ അനുവദിച്ച് മാർപാപ്പ നൽകിയ ഇളവിന് സമയപരിധി ഇല്ലെന്നും വൈദികർ കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News