കൊവിഡ് രണ്ടാം തരംഗത്തിൽ ഗംഗയിൽ ഒഴുക്കിവിട്ടത് 300ലധികം മൃതദേഹങ്ങൾ

കൊവിഡ് രണ്ടാം തരംഗത്തിൽ ഗംഗയിൽ ഒഴുക്കി വിട്ടത് 300ലധികം മൃതദേഹങ്ങളെന്ന് ഔദ്യോഗിക സ്ഥിരീകരണം. ഗംഗാ ശുചീകരണ ദേശീയ മിഷൻ ഡയറക്ടർ രാജീവ് രഞ്ജൻമിശ്ര, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവ്വീസ് ഉദ്യോഗസ്ഥൻ പുഷ്കൽ ഉപാധ്യായ എന്നിവർ രചിച്ച പുസ്തകത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

യുപിയാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ ഒഴുക്കിവിട്ടതെന്നും, മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുന്നതിൽ യുപി പരാജപ്പെട്ടതാണ് ഈ അവസ്ഥ ഉണ്ടാകാൻ കാരണമെന്നും പുസ്തകത്തിൽ വിമർശനമുണ്ട്.

ഗംഗാശുചീകരണ ദേശീയ മിഷൻ ഡയറക്ടർ രാജീവ് രഞ്ജൻമിശ്ര, ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട്സ് സർവ്വീസ് ഉദ്യോഗസ്ഥൻ പുഷ്കൽ ഉപാധ്യായ എന്നിവർ രചിച്ച ‘ഗംഗാ: റീ-ഇമേജിനിങ്, റി ജുവിനേറ്റിങ്, റീകണക്റ്റിങ് എന്ന പുസ്തകത്തിലാണ് നിർണായക വെളിപ്പെടുത്തൽ.

കൊവിഡ് കാലഘട്ടത്തിൽ ചീർത്തതും പകുതി വെന്തതുമായ മൃതദേഹങ്ങൾ ഗംഗയിൽ ഒഴുകിയെത്തിയെന്നും  യുപി, ബിഹാർ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകൾ നൽകിയ കണക്കുപ്രകാരം 300ലധികം മൃതദേഹം ഗംഗയിലൂടെ ഒഴുകി വന്നുവെന്നുമാണ് പുസ്തകത്തിൽ വ്യക്തമാക്കുന്നത്.

ഗംഗയിലൂടെ ഒഴുകിവരുന്ന മൃതദേഹങ്ങൾ വർധിച്ചതോടെ ജില്ലാഅധികൃതരുടെ ജോലിഭാരം കൂടിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
കൂടുതൽ മൃതദേഹങ്ങൾ ഒഴുക്കിവിട്ടത് യുപിയെന്നും, ബിഹാറിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പലതും യുപിയിൽ നിന്നായിരുന്നെന്നും കഴിഞ്ഞ 5 വർഷത്തെ ശുചീകരണ പ്രവർത്തനം പാഴായെന്നും പുസ്തകത്തിൽ പറയുന്നുണ്ട് .

അതേ സമയം മികച്ച ആരോഗ്യസേവനം ഉറപ്പാക്കുന്നതിൽ യുപിയും ബിഹാറും പരാജയപ്പെട്ടതാണ് ഈ ദുസ്ഥിതിയുണ്ടാക്കിയതെന്നും വിമർശനവുമുണ്ട്. സംസ്കരിക്കാൻ സൗകര്യം ഇല്ലാത്തതു കൊണ്ട് പലരും മൃതദേഹം ഗംഗയിൽ ഉപേക്ഷിച്ചുവെന്നും ചികിത്സയ്ക്കായി മുഴുവൻ പണവും ചെലവിട്ട പാവപ്പെട്ടവർക്ക് സംസ്കരിക്കാൻ കൂടിയുള്ള പണമുണ്ടായിരുന്നില്ലെന്നും വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News