ഹായ്…. ഹെൽത്തി നെല്ലിക്ക വൈൻ

ഇന്ന് ക്രിസ്തുമസ് ആണ്. കുടുംബങ്ങളെല്ലാം സംഗമിക്കുന്ന ഈ വേളയിൽ നമുക്കൊരു ഹെൽത്തി വൈൻ ഉണ്ടാക്കി നോക്കിയാലോ? ഒരു ദിവസം കൊണ്ട് തയാറാക്കാവുന്ന നെല്ലിക്ക വൈൻ റെസിപ്പി ഇതാ.

ചേരുവകൾ

നെല്ലിക്ക – 2 കിലോഗ്രാം
ബ്രൗൺ ഷുഗർ – 1 കിലോഗ്രാം
വെള്ളം – 2 ലിറ്റർ
ഇൻസ്റ്റന്റ് യീസ്റ്റ് – 1/4 ടീസ്പൂൺ
ഗ്രാമ്പൂ – 10 എണ്ണം, പട്ട – 4 കഷ്ണം, ഏലക്ക – 10എണ്ണം, ജാതി പത്തിരി – 4 എണ്ണം, ഇഞ്ചി – ഒരു വലിയ കഷ്ണം
(എല്ലാം കൂടി ചതച്ച് എടുക്കുക)

തയാറാക്കുന്ന വിധം

ആദ്യം തന്നെ നെല്ലിക്ക കുരു കളഞ്ഞു അരിഞ്ഞു വയ്ക്കുക. അതിനു ശേഷം 2 ലിറ്റർ വെള്ളം തിളപ്പിച്ചെടുക്കുക. അതിലേക്കു ചതച്ച മസാല കൂട്ട്, പഞ്ചസാര എന്നിവ ചേർത്ത് ഇളക്കി നെല്ലിക്ക ചതച്ചെടുത്തു ഈ വെള്ളത്തിൽ ചേർത്ത് 5 മിനിറ്റ് നന്നായി തിളപ്പിച്ചെടുക്കുക.
ഈ കൂട്ട് തണുത്ത ശേഷം ഗ്ലാസ് ജാറിൽ ആക്കി യീസ്റ്റ് ചേർത്ത് ഇളക്കി ഒരു രാത്രി അടച്ചു വയ്ക്കുക. അടുത്ത ദിവസം അരിച്ചെടുത്തു വൈൻ ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News