തദ്ദേശ തെരഞ്ഞെടുപ്പ് ; രാജസ്ഥാനിൽ സിപിഐഎമ്മിന് നേട്ടം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ സിപിഐഎമ്മിന് നേട്ടം. ശ്രീഗംഗാനഗർ ജില്ലയിലെ എട്ട്‌ പഞ്ചായത്തിൽ 13 സീറ്റിൽ സിപിഐഎം സ്ഥാനാർഥികളാണ് ജയിച്ചത്. മൂന്ന് ഘട്ടമായി ആണ് രാജസ്ഥാനിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.

രാജസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർണമായിട്ടില്ല. വോട്ടെണ്ണൽ പുരോഗമിക്കുന്ന ഇടങ്ങളിൽ സിപിഐഎമ്മിന് വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

ശ്രീഗംഗാനഗർ ജില്ലയിലെ എട്ട്‌ പഞ്ചായത്തുകളിലായി 13 സീറ്റിൽ സിപിഐഎം സ്ഥാനാർഥികൾ ജയിച്ചു. ബാരൻ, കോട്ട, ഗംഗാനഗർ, കരൗലി ജില്ലകളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ട്‌ ജില്ലാ പഞ്ചായത്ത്‌ സീറ്റുകളും സിപിഐഎമ്മിനു ലഭിച്ചു.

റെയ്‌സിങ്‌ നഗറിൽ നാലിടത്ത്‌ ആണ് ജയം. നാല് ജില്ലകളിലെ മുപ്പത് പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൻ്റെ ഫലമാണ് ഇത് വരെ പുറത്ത് വന്നത്. ഇതിൽ ബിജെപിയെ പിന്തള്ളി 278 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. ബിജെപി 165 സീറ്റുകളിലും, ബിഎസ്പി 14 സീറ്റുകളിലും സ്വതന്ത്രർ 97 സീറ്റുകളിലും വിജയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News