അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന

അഫ്ഗാനിസ്ഥാന് സാമ്പത്തിക സഹായം നല്കാനൊരുങ്ങി ഐക്യരാഷ്ട്ര സംഘടന. 8 ബില്ല്യൺ ഡോളറിൻറെ ധന സഹായം നൽകി രാജ്യത്തിൻറെ സാമ്പത്തിക സാമൂഹിക നില പുനരുജ്ജീവിപ്പിക്കുകയാണ് സംഘടനയുടെ ലക്ഷ്യം.

അഫ്ഗാനിസ്ഥാനിൽ മറ്റൊരു ഭരണകൂടം സൃഷ്ടിക്കുകയല്ല, മറിച്ച് കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തുണ്ടായ നാശനഷ്ടങ്ങൾ നികത്താനാണ് ഞങ്ങളാഗ്രഹിക്കുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഡെപ്യൂട്ടി പ്രതിനിധി റാമിസ് അലക്ബറോവ് പറഞ്ഞു.

സാമ്പത്തിക വ്യവസ്ഥിതി മെച്ചപ്പെടുത്തുന്നതിലൂടെ വരും കാലങ്ങളിൽ രാജ്യത്തിൻറെ ആത്മവിശ്വാസം ഉയർത്തുന്നതിന് സഹായകമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആശുപത്രികളിലെയും ജീവനക്കാർക്ക് വേതനം നൽകുന്നതിനായി അടുത്ത വർഷം 3.6 ബില്യൺ ഡോളർ സഹായം നൽകാനും ഐക്യരാഷ്ട്ര സംഘടന പദ്ധതിയിടുന്നുണ്ട്. കൂടാതെ ചെറുകിട വ്യവസായികൾക്കും മറ്റു കർഷക്കുമുള്ള സഹായവും സംഘടനയുടെ പരിഗണനയിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here