ജിസാനിൽ ഹൂതി മിസൈൽ ആക്രമണം; 2 മരണം

ഹൂതികൾ അയച്ച മിസൈൽ (പ്രൊജക്​റ്റെൽ) പതിച്ച്​ രണ്ട്​ പേർ മരിക്കുകയും ഏഴ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. സൗദി അറേബ്യയിലെ ജിസാൻ മേഖലയിലെ സാമിത്വയിലാണ്​ സംഭവം. പൊതു റോഡിലെ ഒരു കച്ചവട കേന്ദ്രത്തിലാണ്​ മിസൈൽ പതി​ച്ചതെന്ന്​ സിവിൽ ഡിഫൻസ്​ ഡയറക്​ട്രേറ്റ്​ വക്താവ്​ കേണൽ മുഹമ്മദ്​ അൽഹമാദി പറഞ്ഞു.

രണ്ട്​ ​പേർ മരിക്കുകയും ഏഴ്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. മരിച്ചവർ യമൻ പൗരന്മാരാണ്​. പരിക്കേറ്റവരിൽ ആറ്​ പേർ സ്വദേശികളും ഒരു ബംഗ്ലാദേശ്​ പൗരനുമാണ്​. മിസൈലി​ൻറെറ ചീളുകൾ പതിച്ചാണ്​ പരിക്കേറ്റത്​. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ട്​ കടകൾക്കും 12ഓളം വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും സിവിൽ ഡിഫൻസ്​ വക്താവ്​ പറഞ്ഞു. സിവിലിയന്മാരെയും അവരുടെ വസ്​തുക്കളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണങ്ങൾ അന്താരാഷ്​ട്ര മാനുഷിക നിയമത്തി​ൻറെ നഗ്​നമായ ലംഘനമാണ്​. സംഭവ സ്ഥലത്തെത്തുകയും ഇത്തരം സംഭവങ്ങൾ ഉണ്ടാകു​മ്പോൾ വേണ്ട നടപടികൾ സ്വീകരിച്ചതായും സിവിൽ ഡിഫൻസ്​ വക്താവ്​ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here