പന്തളത്ത് പൊലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം

പത്തനംതിട്ട പന്തളത്ത് പൊലീസ് സംഘത്തിന് നേരെ ആക്രമണം. എസ്. ഐ. ഉൾപ്പെടെ 4 പൊലിസുകാർക്ക് പരിക്കേറ്റു. വീടാക്രമണ കേസുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയ സംഘത്തിന് നേരെ കുളനടയ്ക്ക് സമീപം മാന്തുകയിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്.

സംഭവത്തിൽ അഞ്ചൽ സ്വദേശി രാഹുൽ, കുളനട സ്വദേശി മനു എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.രാഹുലിന് എതിരെ മുൻപും കേസുള്ളതായി പൊലീസ് പറഞ്ഞു. പരുക്കേറ്റ എസ്‌ഐയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News