കൊവിഡ് മൂന്നാം തരംഗം ഫെബ്രുവരിയില്‍ പാരമ്യത്തിലാവുമെന്ന് പഠന റിപ്പോര്‍ട്ട്

ഫെബ്രുവരി ആദ്യ ആഴ്‌ചയോടെ കൊവിഡ്‌ മൂന്നാം വ്യാപനം ഇന്ത്യയിൽ പാരമ്യത്തിലെത്തുമെന്ന്‌ ഐഐടി കാൺപുരിന്റെ പഠന റിപ്പോർട്ട്‌.ഒമൈക്രോൺ വ്യാപനമാകും ഇതിന്‌ വഴിവയ്‌ക്കുക.

ഡിസംബർ പകുതിയോടെ മൂന്നാം വ്യാപനം തുടങ്ങി ഫെബ്രുവരി മൂന്നോടെ പാരമ്യത്തിലെത്തുമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു. ഇതുപ്രകാരം ഡിസംബർ 15 മുതൽ കേസുകൾ വർധിച്ച്‌ 2022 
 ഫെബ്രുവരി മൂന്നോടെ പാരമ്യത്തിലെത്തും.

‘ഗോസിയൻ മിക്‌സ്‌ചർ മോഡൽ’ സ്റ്റാറ്റിസ്റ്റിക്കൽ ടൂൾ ഉപയോഗിച്ചാണ്‌ ഐഐടിയിലെ മാത്തമാറ്റിക്‌സ്‌, സ്റ്റാറ്റിസ്റ്റിക്‌സ്‌ വിഭാഗം വിദഗ്‌ധർ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

കൊവിഡ്‌ ഒന്നും രണ്ടും തരംഗങ്ങളും ഒമൈക്രോൺ വ്യാപനത്തിൽ വിദേശരാജ്യങ്ങളിൽ കേസുകളിലെ സമീപകാല വർധനയും അടിസ്ഥാനമാക്കിയാണ്‌ പഠനം. ഇന്ത്യയിൽ ആദ്യ കൊവിഡ്‌ കേസ്‌ റിപ്പോർട്ട്‌ ചെയ്‌ത 2020 ജനുവരി 30ന്‌ തുടങ്ങി 735-ാം ദിവസം മൂന്നാംതരംഗം പാരമ്യത്തിലെത്തുമെന്നാണ്‌ വിലയിരുത്തല്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News