ക്രിസ്തുമസ് ആശംസകൾ നേർന്ന് മുകേഷ്; സിബിഐ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷം

ക്രിസ്തുമസ് ആശംസകൾ നേർന്ന് എംഎല്‍എയും നടനുമായ മുകേഷ്. സിബിഐ സിനിമ സെറ്റിൽ കേക്ക് മുറിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ് മുകേഷ് ആശംസകൾ നേർന്നത്. മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി കേക്ക് മുറിച്ചു മുകേഷിന് നൽകുന്നതാണ് ചിത്രം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറെ ശ്രദ്ധേയമായ സിബിഐ സീരീസിലെ അഞ്ചാം പതിപ്പാണ് സിബിഐ.

സേതുരാമയ്യരുടെ അഞ്ചാം വരവ് ഒരു ഒന്നൊന്നര വരവ് തന്നെ ആയിരിക്കും. പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട് സിബിഐ അഞ്ചാം സിരീസ് ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി എത്തിയത് വാർത്തയായിരുന്നു. സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുമെത്തുമ്പോള്‍ പല മാറ്റങ്ങളും ചിത്രത്തിനുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

സെറ്റിൽ ജോയിൻ ചെയ്‌തതായി അറിയിച്ചുള‌ള വീഡിയോ മമ്മൂട്ടി തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംതവണയും മമ്മൂട്ടിയെ സേതുരാമയ്യരായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നത്.

രഞ്ജി പണിക്കർ, സായി കുമാർ,രമേഷ് പിഷാരടി, ആശ ശരത്ത് എന്നിവരും പുതിയ ചിത്രത്തിൽ അഭിനേതാക്കളായുണ്ട്. മലയാള സിനിമാ ചരിത്രത്തിൽ ഹിറ്റ് ചിത്രങ്ങളായിരുന്നു സിബിഐ ഡയറിക്കുറിപ്പ് മുതലുള‌ള നാല് ചിത്രങ്ങളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News