തങ്ക അങ്ക പ്രഭയിൽ ശബരിമല

ശബരിമലയില്‍ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന ആരംഭിച്ചു. മണ്ഡല പൂജയ്ക്കായുള്ള തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയെ മന്ത്രി കെ രാധാകൃഷ്ണൻ സ്വീകരിച്ചു. ശരംകുത്തിയിൽ ആചാരപരമായ വരവേൽപ്പ് നൽകി .അതേസമയം ദീപാരാധന ദർശനത്തിന് ആയിരങ്ങളുടെ ക്യൂവാണ് ഉള്ളത്.

കഴിഞ്ഞ ബുധനാഴ്ചയാണ് തങ്ക അങ്കി വഹിച്ചു കൊണ്ടുള്ള യാത്ര ആരംഭിച്ചത്. തങ്ക അങ്കി ഘോഷയാത്ര ശബരിമലയില്‍ എത്തിയതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണിമുതല്‍ ഒന്നര വരെ പമ്പ – നിലക്കല്‍ ശബരിമല പാതയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ഉച്ചയ്ക്ക് ശേഷം തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തിലേക്ക് പോകുന്നതിനും നിയന്ത്രണമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News