വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സംസ്ഥാനമായി കേരളം തല ഉയർത്തി നിൽക്കുന്നു; മുഖ്യമന്ത്രി 

ആർ എസ് എസ്സും എസ് ഡി പി ഐയും മതനിരക്ഷേതയെ ദുർബലമാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട് നേരിടാനാകില്ല. മതനിരപേക്ഷത തകർക്കാനുള്ള ഇരുകൂട്ടരുടെയും ശ്രമങ്ങളെ ഗൗരവമായി കാണണമെന്നും പാറപ്രം സമ്മേളന വാർഷിക പൊതു യോഗത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

വർഗീയ ശക്തികൾക്ക് അഴിഞ്ഞാടാൻ കഴിയാത്ത സംസ്ഥാനമായി കേരളം തല ഉയർത്തി നിൽക്കുന്നു. കോൺഗ്രസിന് വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കാനാകുന്നില്ല.

വർഗ്ഗീയതയുമായി സമരസപ്പെടാനാണ് കോൺഗ്രസിന് താൽപര്യം. ഭരണ തുടർച്ച ഇടത് വിരുദ്ധർക്ക് അലോസരം സ്യഷ്ടിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം കേന്ദ്രം ജനങ്ങളെ തമ്മിലടിപ്പിച്ച് വർഗീയ കലാപങ്ങളിലൂടെ ശക്തിപ്പെടാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News