
കാർഷിക ബില്ലുകൾ തിരികെ കൊണ്ട് വരാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി കർഷകർ. പഞ്ചാബിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 117 സീറ്റുകളിൽ മത്സരിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ 22 കർഷക സംഘടനകളാണ് സംയുക്ത സമാജ് മോർച്ച എന്ന പാർട്ടിയുടെ പേരിലാകും കർഷക സംഘടനകൾ മത്സരിക്കുക. നാഗ്പൂരിൽ വെച്ചാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പിൻവലിച്ച കാർഷിക നിയമങ്ങൾ ഉചിതമായ സമയത്ത് തിരികെ കൊണ്ട് വരുമെന്ന വിവാദ പ്രസംഗം നടത്തിയത്. ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിൻ്റെ നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പടെ രംഗത്ത് എത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here