ADVERTISEMENT
കൊച്ചി കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം. ആക്രമണത്തിൽ കുന്നത്താട് സിഐ ഉൾപ്പടെയുള്ള പൊലീസുദ്യോഗസ്ഥർക്ക് പരുക്കേറ്റു.
അതേസമയം, മദ്യപിച്ചെത്തിയ തൊഴിലാളികളാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ. കിറ്റക്സ് കമ്പനിയിലെ അതിഥി തൊഴിലാളികളാണ് പൊലീസിനെ ആക്രമിച്ചത്.അക്രമികൾ പൊലീസ് വാഹനം കത്തിച്ചു.അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി.
ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.