മുസ്ലിംലീഗ് നടത്തുന്നത് വർഗീയത ഇളക്കി വിടാനുള്ള ശ്രമം; മുഖ്യമന്ത്രി

മുസ്ലീം ലീഗ് രാഷ്ടീയ പാർട്ടി എന്ന സ്വഭാവം ഉപേക്ഷിക്കാൻ തയ്യാറാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വർഗ്ഗീയത ഇളക്കിവിടാനാകുമോ എന്നാണ് ലീഗ് ഇപ്പോൾ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.വർഗ്ഗീയതയുമായി സമരസപ്പെടുന്ന കോൺഗ്രസ്സിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും പാറപ്രം സമ്മേളന വാർഷിക പൊതു യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വഖഫ് നിയമന വിവാദത്തിൽ ലീഗ് പ്രതിഷേധം വർഗ്ഗീയത ഇളക്കിവിടാനുള്ള ശ്രമമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്തിൻ്റെ എല്ലാ ഭാഗത്ത് നിന്നും പ്രവർത്തകരെ ഇറക്കി കോഴിക്കോട് പ്രതിഷേധം സംഘടിപ്പിക്കുകയും മുസ്ലീമിൻ്റെ വികാരം പ്രകടിപ്പിക്കാൻ സ്വയം ഒഴുകിയെത്തിയ ജനക്കൂട്ടമാണിതെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.രാഷ്ടീയ പാർട്ടി എന്ന സ്വഭാവം ലീഗ് ഉപേക്ഷിക്കാൻ തയ്യാറാവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് പച്ചക്കള്ളം പ്രചരിപ്പിക്കുന്നവരാണ് ലീഗുകാർ.ഒരു തിരഞ്ഞെടുപ്പ് കാലത്ത് ലീഗിൻ്റ നിസ്കാര പായ കള്ളം പൊളിഞ്ഞത് കേരളം കണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.വർഗ്ഗീയ കലാപങ്ങളിലൂടെ ശക്തിപ്പെടാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ആർ എസ് എസ്സും എസ് ഡി പി ഐയും ഒന്നിനൊന്ന് വളമാകുന്നു.കോൺഗ്രസ്റ്റാകട്ടെ വർഗ്ഗീയതയെ തുറന്നെതിർക്കാൻ ആർജ്ജവമില്ലാതെ വർഗ്ഗീയതയുമായി സമരസപ്പെടുന്നു. ജനങ്ങൾക്ക് കോൺഗ്രസ്സിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പരസ്യ പ്രവർത്തനം വിളംബരം ചെയ്ത പാറപ്രം സമ്മേളനത്തിൻ്റെ എൺപത്തി രണ്ടാം വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പാറപ്രത്തെ ചുവപ്പിച്ച് നടന്ന ബഹുജന പ്രകടനത്തിന് ശേഷം ചേർന്ന പൊതുയോഗത്തിൽ ജില്ലാ സെക്രട്ടറി എംവി ജയരാജൻ, സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel