സിപിഐഎം മലപ്പുറം ജില്ലാസമ്മേളനം; കൊടിമര ദീപശിഖാ ജാഥകള്‍ ഇന്ന്

സിപിഐഎം മലപ്പുറം ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പതാക, കൊടിമര ദീപശിഖാ ജാഥകള്‍ ഇന്ന് സമ്മേളന നഗരിയില്‍ സംഗമിക്കും. വൈകീട്ട് ആറുമണിയോടെ സ്വാഗതസംഘം ചെയര്‍മാന്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സഖാവ് ഇ കെ ഇമ്പിച്ചിബാവയുടെ പൊന്നാനിയിലെ വസതിയില്‍നിന്നാണ് ജില്ലാ സെക്രട്ടറേയിറ്റ് അംഗം വിഎം ഷൗക്കത്ത് ക്യാപറ്റനായ പതാക ജാഥ പുറപ്പെടുന്നത്. വി പി അനില്‍ നയിയ്ക്കുന്ന ദീപശിഖ റിലേ താനൂര്‍ കടപ്പുറത്ത് സ്വാതന്ത്ര്യ സമരത്തിലെ ധീരരക്താസാക്ഷി ഉമൈത്താനകത്ത് കുഞ്ഞിക്കാദറിന്റെ ജന്മദേശത്തുനിന്ന് ആരംഭിയ്ക്കും.

വി പി സക്കറിയ നയിയ്ക്കുന്ന കൊടിമര ജാഥ രക്തസാക്ഷി കോട്ടീരി നാരായണന്റെ ജന്മദേശമായ വളാഞ്ചേരി കാവുംപുറത്തുനിന്ന് ആരംഭിക്കും. വൈകുന്നേരത്തോടെ സമ്മേളന നഗരയിലെത്തും. തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ മന്ത്രി വി അബ്ദുറഹ്‌മാന്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളന നടപടികള്‍ക്ക് തുടക്കമാകും.

നാളെ രാവിലെ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. റിപ്പോര്‍ട്ട് അവതരണം, പൊതുചര്‍ച്ച, മറുപടി പ്രസംഗങ്ങള്‍, പുതിയ ജില്ലാ കമ്മിറ്റി അംഗങ്ങളെയും സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കല്‍ തുടങ്ങി മൂന്നു ദിവസത്തെ സമ്മേള നടപടികള്‍ക്ക് ശേഷം 29-ന് പൊതുസമ്മേളനത്തോടെ മലപ്പുറം ജില്ലാ സമ്മേളനത്തിന് സമാപനമാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel