I League – ഫുട്ബോൾ സീസണ് ഇന്ന് കിക്കോഫ്

ഐലീഗ് ഫുട്ബോൾ സീസണ് ഇന്ന് കിക്കോഫ്. ആദ്യ ദിനം 3 മത്സരങ്ങൾ നടക്കും. വൈകീട്ട് 4:30 ന് നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിക്ക് ചർച്ചിൽ ബ്രദേഴ്സാണ് എതിരാളി.

ഇറ്റാലിയൻ യുവകോച്ച് വിൻസെൻസൊ ആൽബർട്ടൊ അന്നിസയുടെ കീഴിലാണ് ടീം ഇറങ്ങുന്നത്.ലീഗിലെ 13 ക്ലബ്ബുകളും ആദ്യ ഘട്ടത്തിൽ പരസ്പരം കളിക്കും. ഇതിൽ കൂടുതൽ പോയന്റ് നേടുന്ന ഏഴ് ടീമുകൾ കിരീടത്തിനായും ബാക്കി ആറ് ടീമുകൾ തരംതാഴ്ത്തൽ ഒഴിവാക്കാനും പോരാടും.

അതേസമയം, ആദ്യഘട്ടത്തിൽ നേടിയ പോയന്റ് രണ്ടാംഘട്ട പോരാട്ടങ്ങളിൽ പരിഗണിക്കും. കൊൽക്കത്തയിലെ മൂന്ന് വേദികളിലായാണ് മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News