ശബരിമല മണ്ഡലകാലത്തിന് പരിസമാപ്തി; ഇന്ന് മണ്ഡല പൂജ

41 ദിവസത്തെ തീർത്ഥാടന കാലത്തിന് സമാപനം കുറിച്ച് ശബരിമലയിൽ ഇന്ന് മണ്ഡല പൂജ. രാവിലെ 11.50 നും 1.15നും മധ്യേയാണ് മണ്ഡലപൂജ നടക്കുക. വ്രതാനുഷ്ഠാനത്തിന്റെയും ഭക്തിയുടെയും പാരമ്യത്തിലാണ് ഇന്ന് സന്നിധാനത്ത് മണ്ഡലപൂജ നടക്കുക.

തങ്കയങ്കി ചാർത്തിയുള്ള അയ്യപ്പവിഗ്രഹം ദർശിക്കുന്നതിന് ഇന്നലെ മുതൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ദർശനത്തിനായി എത്തുന്ന എല്ലാവർക്കും അതിനായുള്ള അവസരം നൽകുമെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധിയുടെ ആശങ്കകൾക്കിടയിൽ നടന്ന തീർത്ഥാടന കാലമായിട്ടും 80 കോടിയോളം രൂപയുടെ വരുമാനം ദേവസ്വം ഇതുവരെ കണക്കാക്കിയിട്ടുണ്ട്. 11 ലക്ഷത്തോളം പേർ ഇതുവരെ തീർത്ഥാടനത്തിന് എത്തി. മണ്ഡല പൂജയ്ക്ക് ശേഷം വൈകിട്ട് നാലിന് വീണ്ടും നട തുറക്കും. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം ഹരിവരാസനം പാടി രാത്രി 10ന് നട അടയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News