ദില്ലിയിൽ അന്തരീക്ഷ വായു ഗുണ നിലവാരം അതീവ ഗുരുതരാവസ്ഥയിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യ തരംഗം അവസാനിച്ചതിന് പിന്നാലെ രാജ്യ തലസ്ഥാനത്തെ വായു മലിനീകരണ തോത് ഉയർന്നു. ദില്ലിയിൽ അന്തരീക്ഷ വായു ഗുണ നിലവാരം അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ശൈത്യ തരംഗം അവസാനിച്ചെങ്കിലും ഉത്തരേന്ത്യ ഇപ്പോഴും തണുപ്പിൻ്റെ പിടിയിൽ തന്നെ ആണ്. ജനുവരി 5 വരെ മറ്റൊരു ശൈത്യ തരംഗത്തിനു സാധ്യത ഇല്ലെന്ന് ഐഎംഡി പ്രവച്ചിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ നിഗമനം.

ഇതിന് പിന്നാലെ ആണ് രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ വായു ഗുണ നിലവാരം വീണ്ടും മോശമായത്. അന്തരീക്ഷ വായു ഗുണ നിലവാര സൂചിക 430ലേക്ക് താഴ്ന്ന് ഗുണനിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക് എത്തി. കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദില്ലിയിലെ കാഴ്ച പരിധി ഒരു കിലോമീറ്ററിൽ താഴെ ആയിട്ടുണ്ട്.

പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ അതി ശൈത്യം തുടരുകയാണ്. ദില്ലി ഉൾപ്പടെയുള്ള ഒട്ടുമിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസോളം രേഖപ്പെടുത്തി. ജമ്മു കശ്മീരിലെ ലേ, ലഡാക്ക് മേഖലകളിൽ ഈ സീസണിലെ മഞ്ഞ് വീഴ്ച ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ ശൈത്യ തരംഗ സാധ്യത അവശേഷിക്കുന്നത് ഒഡീഷയിലാണ്.അടുത്ത രണ്ട് ദിവസത്തിനകം ഒഡീഷയിലെ ശൈത്യ തരംഗവും അവസാനിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News